2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റിപബ്ലിക്ക് ദിന അക്രമം: ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു

 

ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെ ചെങ്കോട്ടയില്‍ കയറി അക്രമം നടത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടന്‍ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പൊലിസ്.

കൂടാതെ, ജഗ്ബീര്‍ സിങ്, ബൂട്ടാ സിങ്, സുഖ്‌ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ഇവരുടെ നേതൃത്വത്തില്‍ ചെങ്കോട്ടയില്‍ അതിക്രമിച്ചുകയറുകയും മിനാരത്തില്‍ കൊടി കെട്ടുകയും ചെയ്തത്. സിദ്ധു പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പവും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പിന്നാലെ പുറത്തുവന്നിരുന്നു. ഇയാളെ കര്‍ഷകര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

സിദ്ധുവിനെ പിന്നീട് കര്‍ഷകര്‍ വളയുകയും എന്നാല്‍ ഒരു ബൈക്കില്‍ കയറി രക്ഷപ്പെടുന്നതുമായ ഒരു വീഡിയോ പുറത്തുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.