2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ‘ഇന്ത്യക്കാരി തന്നെയാണോയെന്ന് ചോദിച്ചു’: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ കനിമൊഴി

 

ചെന്നൈ: ഭാഷാ വിവേചനം നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി ഡി.എം.കെ എം.പി കനിമൊഴി. തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ഇന്ത്യക്കാരി തന്നെയാണോയെന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായതെന്ന് കനിമൊഴി ട്വീറ്റ് ചെയ്തു.

വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഈ രീതിയില്‍ പെരുമാറിയെന്നാണ് ട്വീറ്റ്. തനിക്ക് ഹിന്ദി അറിയില്ലെന്നും അറിയാവുന്ന ഭാഷയായ തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറഞ്ഞപ്പോഴാണ് ‘ഇന്ത്യക്കാരിയല്ലേ’ എന്ന ചോദ്യമുണ്ടായതെന്നും കനിമൊഴി പറയുന്നു.

പുതിയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി 2020) ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെയും നേരത്തെ കനിമൊഴി രംഗത്തെത്തിയിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.