ചെന്നൈ: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരെ അക്രമാസക്തരായ ഭ്രാന്തന്മാര് എന്ന് വിശേഷിപ്പിച്ച് ചെന്നൈയിലെ സ്‌കുളിലെ ചോദ്യപേപ്പര്‍. ഗോപാലപുരം ഡി എവി ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയാറാക്കിയ പത്താം ക്ലാസ് പരീക്ഷ പേപ്പറിലാണ് കര്‍ഷകരെ ഇങ്ങനെ വിശേഷിപ്പിച്ചത്.
ദിനപത്രത്തിലെ എഡിറ്റര്‍ക്ക് കത്തെഴുതാന്‍ ആവശ്യപ്പെടുന്നതാണ് ചോദ്യം. പുറത്ത് നിന്നുള്ളവരുടെ പ്രേരണയാല്‍ പൊതുമുതലിന് ഉണ്ടാവുന്ന രൂക്ഷമായ നാശനഷ്ടം വിശദമാക്കി കത്തെഴുതാനാണ് ചോദ്യപേപ്പറില്‍ ആവശ്യപ്പെടുന്നത്.
This is a sample fm a Class X English paper of a popular Chennai school. The incident and the much larger farm bills issue is still being discussed but here this is being said ‘violent maniacs under external instigation’ pic.twitter.com/N27ooheHJV
— T M Krishna (@tmkrishna) February 19, 2021
സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കേന്ദ്രം പാസാക്കിയ മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരെ ഒരു മാസത്തിലേറെയായി പ്രതിഷേധിക്കുന്ന കര്‍ഷകരെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഒരു വിവരണമാണ് ചോദ്യപേപ്പറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ ്‌വിമര്‍ശനം.
Comments are closed for this post.