2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സാക്കിര്‍ നായിക്കിനെ ക്ഷണിച്ച ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാവിന്റെ ആഹ്വാനം

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ കേസുകള്‍ നേരിടുന്ന സലഫി പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിന് ക്ഷണിച്ച ഖത്തറിലെ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ് ആഹ്വാനം ചെയ്തു. സര്‍ക്കാരും ഫുട്‌ബോള്‍ അസോസിയേഷനുകളും കളി കാണാന്‍ ഇന്ത്യയില്‍ നിന്ന് പോകുന്നവരും ബഹിഷ്‌കരിക്കണമെന്നാണ് ബി.ജെ.പി നേതാവിന്റെ അഹ്വാനം.

ലോകകപ്പ് ആഗോള പരിപാടിയാണ്. ലോകമൊട്ടാകെയുള്ള ജനങ്ങള്‍ ടി.വി, ഇന്റര്‍നെറ്റ് എന്നിവ വഴി ഈ കായിക മാമാങ്കം കണ്ടുവരികയാണ്. ലോകം ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്ന വേളയിലാണ് സാക്കിര്‍ നായിക്കിന് വിദ്വേഷവും മതമൗലികവാദവും പ്രചരിപ്പിക്കുന്നതിന് വേദി അനുവദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് രാജ്യം വിട്ട സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
Qatar’s invite to fugitive Islamic preacher Zakir Naik slammed by BJP leader


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.