അസ്താന: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ സംഭവവികാസങ്ങളും വാണിജ്യകാര്യങ്ങളും ചര്‍ച്ചാവിഷയമായതായി പുടിന്റെ ഓഫിസ് അറിയിച്ചു.
ഗ്യാസ് എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് ഫോറം അംഗങ്ങള്‍ എന്ന നിലയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഊര്‍ജ വിപണിയിലെ സഹകരണം സംബന്ധിച്ചും ചര്‍ച്ചചെയ്തതായി പുടിന്റെ ഓഫിസായ ക്രെംലിനിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള ആശങ്കകള്‍ പങ്കുവയ്ക്കലിനും കൂടിക്കാഴ്ച സഹായകമായി.
വാതക കയറ്റുമതി രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായ ഖത്തര്‍ റഷ്യ-ഉക്രൈന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും സമീപകാലത്തെ ഖത്തറിന്റെ നിരവധി സമീപനങ്ങള്‍ റഷ്യക്ക് പ്രതികൂലമായിരുന്നു. അസ്താനയില്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് ഖത്തര്‍ അമീര്‍ കസാക്കിസ്താനിലെത്തിയത്.
Comments are closed for this post.