2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലെ മൂന്നു ലോകകപ്പ് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം തുറക്കും

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: 2022 ലോകകപ്പിനായി ഖത്തറില്‍ ഒരുങ്ങുന്ന മൂന്ന് സ്റ്റേഡിയങ്ങള്‍ കൂടി ഈ വര്‍ഷം അവസാനത്തോടെ തുറക്കുന്നു. ഫിഫ അറബ് കപ്പിന്റെ ഭാഗമായാണ് മൂന്നു സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുക.

അല്‍ഖോറിലെ അല്‍ബൈത്ത്, ദോഹ കോര്‍ണിഷിനോടു ചേര്‍ന്നുള്ള റാസ് അബൂ അബൂദ്, ദോഹ നഗരത്തിന് സമീപമായുള്ള അല്‍ തുമാമ എന്നീ മൂന്നു സ്റ്റേഡിയങ്ങളാണ് അറബ് കപ്പിനോട് അനുബന്ധിച്ച് ഉദ്ഘാടനം ചെയ്യുന്നത്.

2022 ലോകകപ്പിലെ എട്ടു സ്റ്റേഡിയങ്ങളില്‍ ഈ മൂന്നു സ്റ്റേഡിയങ്ങളെ കൂടാതെ ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്‌ലാണ് ഉദ്ഘാടനം ചെയ്യാനുള്ളത്. ആറു ലോക കപ്പ് സ്റ്റേഡിയങ്ങളിലായാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18 വരെ ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.