
ദോഹ: ഗ്രൂപ്പ് സി പോരാട്ടത്തില്‍ സഊദി അറേബ്യക്കെതിരായ മത്സരത്തില്‍ ആദ്യപകുതിയില്‍ ഒരു ഗാളിന് മുന്നിട്ട് പോളണ്ട്(1-0). 39 ആം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്കിയാണ് പോളണ്ടിനായി വലകുലുക്കിയത്.
ബോള്‍ പൊസഷനില്‍ പോളണ്ട് മുന്നില്‍ നിന്നെങ്കിലും, ആദ്യ 35 മിനിറ്റില്‍ സഊദി അറേബ്യയുടെ പ്രതിരോധം തകര്‍ക്കാന്‍ പോളണ്ടിന് കഴിഞ്ഞില്ല. ഒപ്പമെത്താന്‍ സഊദിക്ക് പെനാല്‍റ്റി വഴി അവസരം ലഭിച്ചെങ്കിലും ദൗസാരിയെടുത്ത കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റുകയായിരുന്നു.
Comments are closed for this post.