
ദോഹ: ഖത്തറിനെ വീഴ്ത്തി നെതര്‍ലന്‍ഡ്സ് പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതര്‍ലന്‍ഡ്സിന്റെ വിജയം. കോഡി ഗാക്പോയും ഫ്രാങ്കി ഡിയോങ്ങുമാണ് വലകുലുക്കിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റോടെ നെതര്‍ലന്‍ഡ്സ് ഒന്നാം സ്ഥാനക്കാരായി.കളിയുടെ 26ാം മിനിറ്റില്‍ കോഡി ഗാക്പോയാണ് നെതര്‍ലന്‍ഡിനായി ആദ്യം വലകുലുക്കിയത്.
ഡേവി ക്ലാസന് നീട്ടി നല്കിയ പന്തിനെ പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി നിര്‍ത്തി ഗാക്പോ ഗോള്‍വലയിലെത്തിച്ചു. ഈ ടൂര്‍ണമെന്റില്‍ ഗാക്പോയുടെ മൂന്നാം ഗോളാണിത്. നേരത്തേ സെനഗലിനെതിരെയും ഇക്വഡോറിനെതിരെയും ഗാക്പോ സ്കോര്‍ ചെയ്തിരുന്നു.
Comments are closed for this post.