
ദോഹ: ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇക്വ’ഡോര്‍’ അടപ്പിച്ച് സെനഗല്‍ പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെനഗലിന്റെ വിജയം. സെനഗലിനായി ഇസ്മായില സാറും കാലിഡൗ കൗലിബാലിയും ഗോളടിച്ചു.
44ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു സാറുടെ ഗോള്‍. തുടര്‍ന്ന് ഇക്വഡോര്‍ സമനില പിടിക്കുകയായിരുന്നു. മോയിസെസ് കൈസിഡോയാണ് ടീമിനെ സമനിലയിലെത്തിച്ചത്. എന്നാല്‍ 70ാം മിനുട്ടില്‍ കൗലിബാലി സെനഗലിനെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.
വിജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സ്ഥാനമാണ് ഉള്ളതെന്ന അവസ്ഥയില്‍ ഇരു ടീമുകളും രണ്ടും കല്‍പ്പിച്ചാണ് കളി തുടങ്ങിയത്. കളത്തിലിറങ്ങിയ ഉടന്‍ തന്നെ ആക്രമിക്കാനുള്ള മാനസികാവസ്ഥയിലാണ് തങ്ങളെന്ന് ഇക്വഡോറിന്റെ നീക്കങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
Comments are closed for this post.