
ദോഹ: സംഘാടന മികവില്‍ ഖത്തര്‍ ലോകകപ്പ് ലോകപ്രശംസ പിടിച്ചുപറ്റിയതിനു പിന്നാലെ രാജ്യത്തെ പ്രശംസിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും. ട്വിറ്ററിലാണ് ഋഷി ഖത്തറിനെ പ്രശംസ കൊണ്ട് മൂടിയത്. ഖത്തറില്‍ ഇതുവരെ നടന്ന മത്സരങ്ങള്‍ അവിശ്വസനീയമാണെന്ന കുറിപ്പോടെയാണ് തുടക്കം.
‘ഇതുവരെ അവിശ്വസനീയമായ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറിന് ഹാറ്റ്സ് ഓഫ്. ഗ്രൂപ്പ്ഘട്ടങ്ങള് എക്കാലത്തെയും മികച്ചവയില്‍ ഒന്നായി ഓര്‍മിക്കപ്പെടും’ ഋഷി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടും സെനഗലും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചു.
Comments are closed for this post.