2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഗസ്സ മുനമ്പിൽ നിന്നെത്തിയ ഫലസ്തീനികളെ സ്വീകരിച്ച് ഖത്തർ

ഗസ്സ മുനമ്പിൽ നിന്നെത്തിയ ഫലസ്തീനികളെ സ്വീകരിച്ച് ഖത്തർ

ദോഹ: ഇസ്‌റാഈൽ അക്രമണങ്ങൾ തകർത്തുകളഞ്ഞ ഗസ്സ മുനമ്പിൽ നിന്ന് 20 ഫലസ്തീൻ പൗരന്മാരെ ഖത്തർ സുരക്ഷിതമായി ദോഹയിൽ എത്തിച്ചു. ഈജിപ്തിന്റെ സഹകരണത്തോടെയാണ് ഖത്തർ റസിഡൻസിയുള്ള ഇവർ ദോഹയിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽഖാദർ ഫലസ്തീൻ സംഘത്തെ സ്വീകരിച്ചു.

ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് 20 ഫലസ്തീനികളെ ദോഹയിലെത്തിച്ചത്. ഖത്തർ റസിഡൻസിയുള്ള ഫലസ്തീൻ പൗരന്മാരെ ദോഹയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗസ്സ മുനമ്പിലെ സിവിലിയൻമാരെ സംരക്ഷിക്കാനും പിന്തുണ നൽകാനുമുള്ള ഖത്തറിന്റെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.