ദോഹ : ഖത്തർ തൊഴിൽ മന്ത്രാലയം ആരംഭിച്ച ഡിജിറ്റൽ സേവനം വഴി ഓൺലൈനായും ഇനി തൊഴിൽ പെർമിറ്റ് പരിഷ്കരിക്കാം.
ഇതിലൂടെ തൊഴിലുടമകൾക്ക് ജീവനക്കാരുടെ തൊഴിൽ മാറ്റത്തിന് അപേക്ഷിക്കുക കൂടുതൽ എളുപ്പമാവും.ഇതിനായി മന്ത്രാലയം ഓഫിസുകളിലോ സേവന കേന്ദ്രങ്ങളിലോ പോകേണ്ടതില്ല.
അപേക്ഷയുടെ സ്‌റ്റാറ്റസ് അറിയാനും തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള കരാറുകളുടെ അറ്റസ്റ്റേഷൻ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്താനും ഭേദഗതി ചെയ്ത തൊഴിൽമാറ്റം സംബന്ധിച്ച വിവരങ്ങൾ
ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുന്നതിനും ഓൺലൈൻ സംവിധാനം വഴി സാധിക്കും. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ മന്ത്രാലയം ഇത് നടപ്പാക്കുന്നത്.
content highlights:qatar unveils e service for streamlined work permit occupation amendments
Comments are closed for this post.