2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തർ അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്;പോ​രാ​ട്ട​ചി​ത്ര​മാ​യി

ദോഹ:ഏ​ഷ്യ​ൻ വൻകരയുടെ യുവതാരങ്ങൾ കൊമ്പുകോർക്കുന്ന എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ പോരാട്ടചിത്രം തെളിഞ്ഞു. അടുത്തവർഷം ഏപ്രിൽ 15 മുതൽ മേയ് മൂന്നു വരെ ഖത്തറിലെ നാലു വേദികളിലായി നടക്കുന്ന ടൂർണമെൻ്റിൻ്റെ മത്സര നറുക്കെടുപ്പ് വ്യാഴാഴ്‌ച ദോഹയിൽ പൂർത്തിയായി.

ഗ്രൂപ്പ് ‘എ’യിൽ ആതിഥേയരായ ഖത്തറിന് കരുത്തരായ ആ‌സ്ട്രേലിയ, ജോർഡൻ, ഇന്തോനേഷ്യ എന്നിവരാണ് എതിരാളികൾ. രണ്ടാം സീഡായ ജപ്പാന് ഗ്രൂപ് ‘ബി’യിൽ ദക്ഷിണ കൊറിയ, യു.എ.ഇ, ചൈന എന്നി വർ എതിരാളികളാകും. ഗൾഫ് മേഖലയിലെ പവർഹൗസും, നിലവിലെ ജേതാക്കളുമായ സഊദി അറേബ്യക്ക് മുൻ ചാമ്പ്യന്മാരായ ഇറാഖും, തായ്‌ലൻഡ്, തജികിസ്ഥാൻ എന്നിവരാണ് എതിരാളികൾ. ഗ്രൂപ് ‘ഡി’യി ൽ ഉസ്ബകിസ്താൻ, വിയറ്റ്നാം, കുവൈത്ത്, മലേഷ്യ ടീമുകളും മത്സരിക്കും. 2013ൽ ആരംഭിച്ച അണ്ടർ 23 ഏഷ്യൻ കപ്പിൽ ഇറാഖ് (2013), ജപ്പാൻ (2016), ഉസ്ബകിസ്‌താൻ (2018), ദക്ഷിണ കൊറിയ (2020), സൗദി (2022) എന്നിവരാണ് ഇതുവരെ ചാമ്പ്യൻമാരായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.