2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഖത്തര്‍ ട്രാവല്‍മാര്‍ട്ട് നവംബര്‍ 16 മുതല്‍; 31 രാജ്യങ്ങള്‍ പങ്കെടുക്കും

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: ഖത്തറിന്റെ യാത്രാ, ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ട് നവംബര്‍ 16 മുതല്‍ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 136 സംഘങ്ങള്‍ പങ്കെടുക്കും. 14 ദേശീയ പവിലിയനുകളുമുണ്ടാകും.

രാജ്യത്തിന്റെ യാത്രാ, ടൂറിസം മേഖലയിലെ പ്രധാനമേളയായ ട്രാവല്‍ മാര്‍ട്ടില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ഭാഗമാവും. യാത്രാ, ടൂറിസം മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ പരിചയപ്പെടുത്തും. ടൂറിസം മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന എക്‌സ്‌പോ നവംബര്‍ 18 ന് അവസാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.