2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 22 വരെ ഖത്തറില്‍ വിസിറ്റ് വിസക്കാരെ പ്രവേശിപ്പിക്കില്ല

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തറില്‍ വിസിറ്റ് വിസക്കാരെ പ്രവേശിപ്പിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 22 വരെയാണ് വിലക്ക്. ഖത്തര്‍ ഹയ്യാ കാര്‍ഡുള്ളവര്‍, ഖത്തര്‍ പൗരന്‍മാര്‍, തൊഴില്‍-താമസ വിസയുള്ളവര്‍, ജി.സി.സി പൗര്‍മാര്‍ ഒഴികെയുള്ളവര്‍ക്കാണ് വിലക്ക് ബാധകം.

നവംബര്‍ 20 മുതല്‍ ഡിസംബര്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്നത്. ഡിസംബര്‍ 23 മുതല്‍ വീണ്ടും വിസിറ്റ് വിസക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനാനുമതി നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹയ്യാ കാര്‍ഡുള്ളവര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന ഫാന്‍ ഐ.ഡി കാര്‍ഡുള്ളവര്‍ക്കും ഇക്കാലയളവില്‍ വിസിറ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാനും ജനുവരി 23 വരെ രാജ്യത്ത് തങ്ങാനും അനുമതിയുണ്ട്.

ചികില്‍സ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വിസിറ്റ് വിസക്കാരെ തടയില്ല. തൊഴില്‍ വിസയുള്ളവര്‍ക്കും വര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് ഉള്ളവര്‍ക്കും ഏത് സമയത്തും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.