2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘നിങ്ങളുടെ ദാനം അവര്‍ക്ക് പെരുന്നാളൊരുക്കുന്നു’ വിശപ്പകറ്റാന്‍ ഖത്തര്‍ റെഡ് ക്രസന്റിന്റെ ‘ഈദ് അദാഹി’

‘നിങ്ങളുടെ ദാനം അവര്‍ക്ക് പെരുന്നാളൊരുക്കുന്നു’ വിശപ്പകറ്റാന്‍ ഖത്തര്‍ റെഡ് ക്രസന്റിന്റെ ‘ഈദ് അദാഹി’

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് വിശക്കുന്നവരുടെ വിശപ്പകറ്റാന്‍ ക്യാംപയിനുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി വീണ്ടും.നിരാലംബരും ദരിദ്രരും അഗതികളുമായവര്‍ക്ക് ബലിമാംസം ഉള്‍പ്പെടെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ക്യാംപയിന്‍ ജൂണ്‍ അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തര്‍ റെഡ്ക്രസന്റ് അറിയിച്ചു.

‘മനുഷ്യത്വത്തിന് ആദ്യം… നിങ്ങളുടെ ത്യാഗം അവരുടെ സന്തോഷം’ തലക്കെട്ടിലാണ് ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) സീസണ് തുടക്കം കുറിച്ചിരിക്കുന്നത്. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലിമാംസം വിതരണം ചെയ്യുന്നതിനായി ഖത്തറിലുള്ള ഉദാരമതികള്‍ക്ക് ക്യാംപയിന്‍ കാലയളവില്‍ ഖത്തര്‍ റെഡ്ക്രസന്റിലേക്ക് സംഭാവനകളര്‍പ്പിക്കാവുന്നതാണ്. ബലിപെരുന്നാളിന് മുമ്പും അവധിക്കാലത്തും ദാനധര്‍മങ്ങള്‍ നല്‍കുന്നതിനും അവധിക്കാലത്ത് ആവശ്യക്കാരും അര്‍ഹരുമായവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രചോദിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഖത്തര്‍ റെഡ്ക്രസന്റ് വാര്‍ഷിക കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ഖത്തറിന് പുറമേ, ഏഷ്യ, ആഫ്രിക്ക, ബാല്‍ക്കണ്‍ എന്നിവിടങ്ങളിലെ 18 രാജ്യങ്ങളിലായി 60,000ത്തോളം പേര്‍ക്ക് ബലിപെരുന്നാളിനോടുബന്ധിച്ച് ഭക്ഷണമെത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദുര്‍ബലരും അഗതികളും ദരിദ്രരുമായ ജനങ്ങളിലേക്കെത്താനുള്ള അവസരമാണ് ബലിപെരുന്നാളെന്നും ഉദാരമതികള്‍ക്ക് നന്മയുടെ വാതിലുകള്‍ തുറക്കാനുള്ള സമയമാണെത്തിയിരിക്കുന്നതെന്നും ഖത്തര്‍ റെഡ്ക്രസന്റ് ആക്ടിങ് സെക്രട്ടറി ജനറല്‍ ഫൈസല്‍ അല്‍ ഇമാദി പറഞ്ഞു. qatar red crescent

സംഭാവനകള്‍ നല്‍കേണ്ടതിങ്ങനെ
ഖത്തര്‍ റെഡ്ക്രസന്റ് പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതിന് ഉദാരമതികള്‍ക്ക് ഓണ്‍ലൈന്‍ ചാനലോ ക്യു.ആര്‍.സി.എസ് മൊബൈല്‍ ആപ്ലിക്കേഷനോ ഉപയോഗപ്പെടുത്താം. നാല് വ്യത്യസ്ത ഒപ്ഷനുകളിലൊന്ന് തെരഞ്ഞെടുത്ത് എസ്.എം.എസ് വഴി സംഭാവന നല്‍കാനുള്ള സേവനവും ഖത്തര്‍ റെഡ്ക്രസന്റ് ഒരുക്കിയിട്ടുണ്ട്.

250 റിയാല്‍ സംഭാവന ചെയ്യുന്നതിന് 92,552 നമ്പറിലേക്ക് 1 എന്ന് ടൈപ് ചെയ്ത് സന്ദേശമയക്കുന്നതാണ് ഈ രീതി. ഇതുപോലെ 350 റിയാല്‍ നല്‍കാന്‍ 2 എന്ന് ടൈപ് ചെയ്ത് 92869 നമ്പറിലേക്കും 500 റിയാല്‍ സംഭാവന ചെയ്യാന്‍ 3 എന്ന നമ്പര്‍ 90202 നമ്പറിലേക്കോ അയക്കാം. 1000 റിയാല്‍ സംഭാവന നല്‍കുന്നതിന് 92246 നമ്പറിലേക്ക് 4 എന്ന് ടൈപ് ചെയ്ത് അയക്കുകയാണ് വേണ്ടത്.

qatar red crescent

qatar-red-crescentseid-adahi-project-to-satiate-hunger


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.