2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തറിൽ നാളെ പൊതു അവധി; സ്വകാര്യ മേഖലക്കും ബാധകം

ഖത്തറിൽ നാളെ പൊതു അവധി; സ്വകാര്യ മേഖലക്കും ബാധകം

ദോഹ: ഖത്തറിൽ ഫെബ്രുവരി 13 ഔദ്യോഗിക അവധിയായി അമീരി ദിവാൻ പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ആണ് അവധി പ്രഖ്യാപിച്ചത്. ഏകദേശം 250 സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

2011ലെ അമീരി പ്രമേയം നമ്പർ 80 നിലവിൽ വന്നതോടെ, 2021 മുതൽ എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഖത്തർ ദേശീയ കായികദിനം ആഘോഷിക്കുന്നു. ഈ ദിനം ഖത്തറിൽ പൊതു അവധി നൽകി വരുന്നു. സ്‌പോർട്‌സിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ അതിൻ്റെ പങ്കിനെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് പൊതു അവധി സ്ഥാപിച്ചത്.

ഈ വർഷത്തെ മുദ്രാവാക്യം “ദി ചോയ്സ് ഈസ് യുവേഴ്‌സ്” എന്നായിരിക്കുമെന്ന് ദേശീയ കായികദിന കമ്മിറ്റി ബുധനാഴ്ച പ്രഖ്യാപിച്ചു. വ്യായാമത്തിൻ്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയും ഉയർത്തിക്കാട്ടുകയാണ് ഈ മുദ്രാവാക്യമെന്ന് ഖത്തർ കായിക യുവജന മന്ത്രിയും എൻഎസ്ഡി കമ്മിറ്റി തലവനുമായ അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.