2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തറിൽ ഉടമകൾ ഉപേക്ഷിച്ച വാഹനങ്ങളുടെ ലേലം പത്ത് മുതൽ; നാളെ മുതൽ വാഹനങ്ങൾ കാണാം

ഖത്തറിൽ ഉടമകൾ ഉപേക്ഷിച്ച വാഹനങ്ങളുടെ ലേലം പത്ത് മുതൽ; നാളെ മുതൽ വാഹനങ്ങൾ കാണാം

ദോഹ: കണ്ടുകെട്ടിയതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ ലേലം ചെയ്യാനുള്ള തിയ്യതി പ്രഖ്യാപിച്ചു. ഡിസംബർ 10 മുതൽ രണ്ടാഴ്ചക്കാലത്തേക്കാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുലേല കമ്മിറ്റി അധികൃതരാണ് തിയ്യതി നിശ്ചയിച്ചത്. ഇക്കാലയളവിൽ എല്ലാ ദിവസവും മൂന്ന് മണിക്കൂർ ലേലം നടക്കും.

ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിൽ കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. ദിവസവും വൈകിട്ട് 3 മുതൽ 6 വരെ 3 മണിക്കൂറാണ് വാഹന ലേലം. ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് വാഹനങ്ങൾ വാങ്ങാൻ താൽപര്യമുള്ളവർക്ക് നാളെ മുതൽ 7 വരെ വൈകിട്ട് 3 മുതൽ 6 വരെ വാഹനങ്ങൾ പരിശോധിക്കാം. ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് നമ്പർ 52 ലെ വെഹിക്കിൾ ഇംപൗണ്ട് യാർഡിലെത്തി വാഹനങ്ങൾ നോക്കേണ്ടത്.

അതേസമയം, മൂന്ന് മാസത്തിൽ കൂടുതൽ ജപ്തി ചെയ്യപ്പെട്ട വാഹനങ്ങൾ ഉടമകൾക്ക് പിഴത്തുക അടച്ച് തിരിച്ചെടുക്കാനായി ഒരു മാസത്തെ സമയം സെപ്റ്റംബറിൽ അധികൃതർ അനുവദിച്ചിരുന്നു. എന്നാൽ ഈ സമയത്തും ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങളും ഈ ദിനങ്ങളിൽ ലേലം ചെയ്യും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.