2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി; സര്‍ക്കാര്‍- സ്വകാര്യ സ്‌കൂള്‍ കലണ്ടര്‍ ഏകീകരിക്കും

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: ഖത്തറിലെ ഏതാനും സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധനയക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ഫീസ് വര്‍ധിപ്പിക്കാന്‍ അപേക്ഷ നല്‍കിയ ആകെ സ്‌കൂളുകളില്‍ എട്ട് ശതമാനത്തിനാണ് അനുമതി നല്‍കിയത്. ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വര്‍ധനവ് മാത്രമാണ് അനുവദിച്ചതെന്ന് സ്വകാര്യ സ്‌കൂള്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ നഅമ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി, പുതിയ കെട്ടിടങ്ങള്‍ പണിയുകയോ പുതുക്കുകയോ ചെയ്തതിനുള്ള ചെലവ്, സ്‌കൂള്‍ കാംപസ് മാറ്റം, വാടക വര്‍ധനവ് തുടങ്ങിയ മതിയായ കാരണങ്ങള്‍ പരിഗണിച്ചാണ് ഏതാനും സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസില്‍ വര്‍ധന അനുവദിച്ചത്.

20212022 അധ്യയന വര്‍ഷം ഖത്തറിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളുടെയും സര്‍ക്കാര്‍ സ്‌കൂളുകളുടെയും പഠന ദിനങ്ങളും അവധിയും ഏകീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കുലര്‍ അയച്ചതായി നഅമ പറഞ്ഞു. ഇതുപ്രകാരം എല്ലാ തലങ്ങളിലും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ആഗസ്ത് 24ന് ആയിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.