2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: ഖത്തറില്‍ 2022 ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സിടി സ്‌കോര്‍ മികച്ചതാണെന്നും അടുത്ത ദിവസം വീണ്ടും ടെസ്റ്റ് നടത്തുമെന്നും എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ഥാപ്പ കളത്തിലിറങ്ങിയിരുന്നില്ല.

പോസിറ്റീവാണെങ്കിലും ഥാപ്പയുടെ സിടി സ്‌കോര്‍ മികച്ചതാണ്. ഖത്തറില്‍, സിടി സ്‌കോര്‍ 30നു താഴെയാണെങ്കില്‍ കൊവിഡ് പോസിറ്റീവാണ്. വരും ദിവസങ്ങളില്‍ വീണ്ടും അദ്ദേഹത്തെ ടെസ്റ്റ് ചെയ്യും- കുശാല്‍ ദാസ് എഎന്‍ഐയോട് പറഞ്ഞു.

ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടിരുന്നു. 17ആം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പ്രതിരോധ താരം രാഹുല്‍ ഭേക്കെ പുറത്തുപോയിട്ടും പൊരുതിക്കളിച്ച ഇന്ത്യ ചില ഒറ്റപ്പെട്ട അവസരങ്ങളും സൃഷ്ടിച്ചിരുന്നു. ക്രോസ്ബാറിനു കീഴില്‍ ഗുര്‍പ്രീത് സിംഗ് വളരെ മികച്ചുനിന്നു. നാളെ ബംഗ്ലാദേശുമായും ഇന്ത്യ ലോകകപ്പ് യോഗ്യതാമത്സരം കളിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.