ദോഹ • ഈ വർഷം ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യം ഖത്തറായിരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഖത്തർ 3.3% വളർച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ടിൽ അറിയിച്ചു. 2023ൽ മിഡിൽ ഈസ്റ്റിലേയും വടക്കേ ആഫ്രിക്കയിലെയും വളർച്ചാ നിരക്കുകൾ പ്രവചിക്കുന്ന റിപ്പോർട്ടിൽ ഖത്തറിന് തൊട്ടുപിന്നിൽ 2.8 ശതമാനം വളർച്ചയോടെ യു.എ.ഇ രണ്ടാം സ്ഥാനത്തും 2.7 ശതമാനം വളർച്ചയോടെ ബഹ്‌റൈൻ മൂന്നാം സ്ഥാനത്തും ഇടം പിടിക്കുമെന്നും പറയുന്നു.
Comments are closed for this post.