
ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ദിവസങ്ങളില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആഗോള തലത്തിലെ മികച്ച വിദേശ നിക്ഷേപകരുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിടുന്നത്.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി മുഖാന്തരമാണ് ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി നിക്ഷേപ പദ്ധതികള്‍ക്ക് ആലോചന നടത്തുന്നത്. കൊവിഡിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ കൈവരിച്ചു കൊണ്ടിരിക്കുന്ന അഭിവൃദ്ധികളില്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. നിലവില്‍ ബൈജു ആപ്, മുംബൈ ആസ്ഥാനമായ അദാനി വൈദ്യുതി പ്രോജക്റ്റ് എന്നിവയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി നിക്ഷേപം നടത്തിയിട്ടുണ്ട്.