
ദോഹ: എംബാപ്പെയുടെ ഇരട്ട ഗോളില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി മൂന്ന് ഗോളുകള്‍ക്കാണ് സ്റ്റേഡിയം 974 സാക്ഷിയായത്. 61,86 മിനുറ്റുകളില്‍ എംബാപ്പെ നേടിയ രണ്ട് ഗോളുകളാണ് ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചത്. ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ ആണ് ഡെന്മാര്ക്കിന് വേണ്ടി ഗോള്‍ നേടിയത്.
നിലവിലെ ചാമ്പ്യന്മാര് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത് നീണ്ട ഇടവേളക്ക് ശേഷമാണ്. പൊതുവെ ആദ്യറൗണ്ടില്‍ പുറത്താവുന്ന സ്ഥിതിയാണ് മുന്‍ ലോകകപ്പുകളില്‍ കണ്ടുകൊണ്ടിരുന്നത്. അതിനാണിപ്പോള്‍ ഫ്രാന്‍സ് ബ്രേക്കിട്ടത്. തുടര്‍ച്ചയായ രണ്ട് ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നതോടെ ഖത്തര്‍ ലോകകപ്പില്‍ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ കടക്കുന്ന ടീമായി ഫ്രാന്‍സ് മാറി.
Comments are closed for this post.