2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ ഫീസുകള്‍ക്ക് മാറ്റം; പുതുക്കിയ ഫീസ് ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ചികിത്സാ, ഫാര്‍മസി ഫീസുകള്‍ക്ക് മാറ്റം. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) എന്നിവിടങ്ങളിലെ പുതുക്കിയ ചികിത്സാ സേവനങ്ങളുടെ ഫീസും നിരക്കുകളുമാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ മെഡിക്കല്‍ ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസും ചാര്‍ജുകളും നിര്‍ണയിക്കുന്ന 2023-ലെ 28-ാം നമ്പര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രമേയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ മെഡിക്കല്‍ ചികിത്സാ സേവനങ്ങള്‍ക്കുള്ള ഫീസും ചാര്‍ജുകളും നിര്‍ണ്ണയിക്കുന്ന 2023ലെ 29-ാം നമ്പര്‍ പ്രമേയവുമാണ് ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ചത്. പുതുക്കിയ ഫീസുകളും നിരക്കുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ (പിഎച്ച്‌സിസി) പുതുക്കിയ ചികിത്സാ നിരക്കുകള്‍ താഴെ:​

   

– കാഴ്ചാ പരിശോധന (വിഷ്വല്‍ അക്വിറ്റി സ്‌ക്രീനിംഗ് ടെസ്റ്റ്) – 45 റിയാല്‍(9,735 രൂപ)
– ശരീരത്തിലെ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യല്‍ – 1,500 റിയാല്‍(3,24,560 രൂപ)
– പല്ല് റൂട്ട് കനാല്‍ ചെയ്യല്‍ – 518 റിയാല്‍(1,12,081രൂപ)
– ഇലക്ട്രോകാര്‍ഡിയോഗ്രാം, ഇസിജി – 207 റിയാല്‍(44,792രൂപ)
– ഫാര്‍മസി ഇനങ്ങള്‍ – വിലയുടെ 20 ശതമാനം

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി)യിലെ ചികിത്സ ഫീസുകള്‍ താഴെ:
– ഗ്ലോക്കോമ, തിമിര ചികിത്സ – 9,037 റിയാല്‍ (19,55,618രൂപ)
– സ്ലീപ്പ് അപ്‌നിയ (സാധാരണ താമസം)- – 68,916 റിയാല്‍(1,49,13,514രൂപ)
ദീര്‍ഘകാല താമസം (6 ദിവസത്തില്‍ കൂടുതല്‍) – 86,500 റിയാല്‍(1,87,23,012രൂപ)
– ബ്രോങ്കൈറ്റിസ്, ആസ്ത്മ- (സാധാരണ താമസം) 15,279 റിയാല്‍ (33,07,154രൂപ)
ദീര്‍ഘകാല താമസം (6 ദിവസത്തില്‍ കൂടുതല്‍) – 48,853 റിയാല്‍(1,05,74,281രൂപ)
– ഗാസ്‌ട്രോസ്‌കോപ്പി (സാധാരണ താമസം)- 16, 350 റിയാല്‍(35,39,120രൂപ)
– അപസ്മാരം- (ഹ്രസ്വകാല താമസം) 44,990 റിയാല്‍(97,38,534രൂപ)

രണ്ടിടങ്ങളിലെയും മറ്റ് ചികിത്സയ്ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍ ആശുപത്രി/ക്ലിനിക് സന്ദര്‍ശനം/പ്രവേശനം എന്നിവയ്ക്ക് ശേഷം നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: qatar fees and charges for medical treatment services at hamad medical corporation and primary health care corporation effective on today


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.