2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് ഖത്തര്‍

ഭുവനേശ്വര്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മുന്ന് ഗോളിന് ഇന്ത്യയെ തകര്‍ത്ത് ഖത്തര്‍. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിണ് മത്സരം. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ഖത്തര്‍ ആദ്യ ഗോളിന് മുന്നിലെത്തിയിരുന്നു.

ഇന്ത്യ പൊരുതിനോക്കിയെങ്കിലും ഇരുടീമുകളും ക്വാളിറ്റിയുടെ കാര്യത്തില്‍ വളരെ വലിയ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ ഖത്തര്‍ ലീഡ് എടുത്തു. ആദ്യ പകുതിയില്‍ 1-0ന്റെ ലീഡില്‍ അവര്‍ നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്ത്യ ഗോള്‍ വഴങ്ങി. അപ്പോള്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചിരുന്നു. 83ആം മിനുട്ടില്‍ അബ്ദുല്‍സിറാഗ് കൂടെ ഗോള്‍ നേടിയതോടെ അവരുടെ വിജയം ഉറപ്പായി. ഇന്ത്യ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈറ്റിനെ തോല്‍പ്പിച്ചിരുന്നു.

ഇന്ത്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് ഖത്തര്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.