ദോഹ: സാമൂഹിക പ്രവർത്തകനായ കണ്ണൂർ താണ സ്വദേശി ആലക്കൽ വായക്കത്ത് ആനന്ദ കിഷോർ (65) ഖത്തറിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. കൊമേഴ്സ്യൽ ബാങ്ക് മുൻ ജീവനക്കാരനാണ്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കുവാഖ്’ സ്ഥാപക അംഗവും ഏറെക്കാലം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ക്ലബ്, ഇൻകാസ് തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചു.
കണ്ണൂരിലെ പഴയകാല കോൺഗ്രസ്സ് നേതാവും മുൻ കൗൺസിലറുമായിരുന്ന ഒ.വി അനന്തനാണ് പിതാവ്. പരേതയായ ലക്ഷ്മിയാണ് അമ്മ. ഭാര്യ: ഷൈമ. മക്കൾ: കൗശിക്, കശ്യപ് (ബാംഗ്ലൂർ). മരുമകൾ: സരിത.
Comments are closed for this post.