2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 20,000 ത്തില്‍ നിന്ന് താഴ്ന്നു

അഹമ്മദ് പാതിരിപ്പറ്റ

 

ദോഹ: കൊവിഡ്-19 പോസിറ്റീവ് കേസുകളേക്കാള്‍ രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഖത്തറില്‍ ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 20,000ല്‍ താഴെയായി. ഇന്ന് 1,026 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,354 പേര്‍ രോഗമുക്തരായി.

86,488 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്. 19,631 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 66,763 ആയി ഉയര്‍ന്നു. ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 94 ആയി. 42 വയസുള്ളയാളാണ് ഇന്നു മരിച്ചത്. 24 മണിക്കൂറിനിടെ 14 പേരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. 224 പേരാണ് ഇപ്പോള്‍ ഐ.സി.യുവില്‍ ഉള്ളത്.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.