ദോഹ . ഖത്തർ-ബഹ്റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കുറിൽ നിന്ന് 30 മിനിറ്റായി ചുരുങ്ങും. പുതിയ സമുദ്ര പാത ഇരു രാജ്യങ്ങളിലെയും ടൂറിസം ഉൾപ്പെടെ വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും.
ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈൻ്റെ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത ബഹ്റൈനെയും സഊദിയേയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വെയിലേക്കുള്ള സ്വാഭാവിക വിപുലീകരണമാണ്.
നിലവിൽ സഊദിയുമായുള്ള കര അതിർത്തി വഴി ഖത്തറിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രാസമയം 5 മണിക്കൂർ ആണ്. ഇതാണ് പാലം വരുന്നതോടെ 30 മിനിറ്റായി കുറയുന്നത്.
ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക് മാത്രമല്ല സഊദിയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള യാത്രയും കൂടുതൽ എളുപ്പമാകും. ഇരു രാജ്യങ്ങളിലെയും കച്ചവട, ടൂറിസം മേഖലകൾക്കും കൂടുതൽ നേട്ടമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഫിക്‌സഡ് കോസ് വെയായി ക്യൂബിസി മാറും.
കഴിഞ്ഞ ദിവസം മനാമയിൽ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശി സൽമാൻ രാജകുമാരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ക്യുബിസി നിർമാണം തുടങ്ങാൻ ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി.
Comments are closed for this post.