2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബന്ദികള്‍ക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതല്‍ സഹായവും; ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ്- ഇസ്‌റാഈല്‍ ധാരണ

ബന്ദികള്‍ക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതല്‍ സഹായവും; ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസ്- ഇസ്‌റാഈല്‍ ധാരണ

ദോഹ: ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്‌റാഈലും നടത്തിയ ചര്‍ച്ചയില്‍ പുതിയ ധാരണ. ബന്ദികള്‍ക്ക് മരുന്നും ഗസ്സയിലേക്ക് കൂടുതല്‍ സഹായവുമെത്തിക്കാനാണ് തീരുമാനം.

ഹമാസ് ബന്ദികളാക്കിയവര്‍ക്ക് മരുന്ന് എത്തിക്കുന്നതിന് പകരമായാണ് ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ ഇസ്‌റാഈല്‍ അനുമതി നല്‍കിയത്. ഗസ്സയിലെ ഏറ്റവും പ്രയാസപ്പെടുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ സഹായമെത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഈജിപ്ത് വഴി മരുന്ന് എത്തിക്കാനാണ് ധാരണ.

അതേസമയം ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ വിട്ടുതരില്ലെന്ന് ഹമാസും വ്യക്തമാക്കുന്നു.

   

അതിനിടെ ഇസ്‌റാഈല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ യു.എസ് സെനറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത് ഏറെ ശ്രദ്ധേയ നീക്കമാണ്. ബേര്‍ണീ സാന്‍ഡേര്‍സ് എന്ന മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗമാണ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചത്. ഓരോ വര്‍ഷവും 3.8 ബില്യന്‍ ഡോളര്‍ യു.എസ് ഇസ്‌റാഈലിന് നല്‍കുന്നുണ്ട്. ഈ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നത് പരിശോധിക്കണം. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

11 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. യു.എസ് പ്രസിഡന്റ് ബൈഡന്റെ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ ഇത്തരമൊരു നീക്കമുണ്ടായത് ഗൗരവമുള്ളതാണ്. യു.എസ് ജനതയില്‍ 35 വയസിന് താഴെയുള്ള ഭൂരിപക്ഷം ആളുകളും ഇസ്‌റാഈലിന്റെ ക്രൂരതക്കെതിരാണെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ നീക്കമുണ്ടായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.