2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വാനോളം നേട്ടങ്ങളുമായി ഖത്തർ എയർവേയ്‌സ്; ഒറ്റയടിക്ക് നേടിയത് 3 വേൾഡ് ട്രാവൽ അവാർഡുകൾ

വാനോളം നേട്ടങ്ങളുമായി ഖത്തർ എയർവേയ്‌സ്; ഒറ്റയടിക്ക് നേടിയത് 3 വേൾഡ് ട്രാവൽ അവാർഡുകൾ

ദോഹ: ഖത്തറിലെ പ്രവാസികളുടെ ഉൾപ്പെടെ ഇഷ്ട വിമാനമായ ഖത്തർ എയർവേയ്‌സ് നേട്ടത്തിന്റെ നെറുകയിൽ. ലോകത്തിലെ മുൻനിര എയർലൈൻ കമ്പനിക്കുള്ള അവാർഡ് ഉൾപ്പെടെ 3 വേൾഡ് ട്രാവൽ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയാണ് ഖത്തർ എയർവേയ്‌സ് വീണ്ടും രാജ്യത്തിന്റെ അഭിമാനമായത്.

ലോകത്തിലെ മുൻനിര എയർലൈൻ, മുൻനിര എയർലൈൻ ബിസിനസ് ക്ലാസ്, മുൻനിര എയർലൈൻ ലോഞ്ച്-ബിസിനസ് ക്ലാസ് എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. യാത്രക്കാരുടെ സംതൃപ്തിക്ക് അനുസരിച്ച് ഉയർന്ന നിലവാരവും സൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനാണ് ഖത്തർ എയർവേയ്‌സിന് പുരസ്‌കാരം ലഭിച്ചത്. ബിസിനസ്, വിനോദ, കുടുംബ യാത്രക്കാർക്കെല്ലാം ഒരുപോലെ സേവനങ്ങൾ നൽകുന്നതാണ് ഖത്തർ എയർവേയ്‌സിന് നേട്ടമായത്.

ഖത്തർ എയർവേയ്‌സിന്റെയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെയും കിരീട നേട്ടങ്ങളിലൊന്നായ അൽ മൗർജൻ ബിസിനസ് ലോഞ്ചിനാണ് മുൻനിര എയർലൈൻ ലോഞ്ചിനുള്ള വേൾഡ് ട്രാവൽ അവാർഡ് ലഭിച്ചത്. യാത്രക്കാർക്ക് അവിസ്മരണീയ അനുഭവം പ്രദാനം ചെയ്യുന്നതാണ് ലോഞ്ച്. സമാനതകളില്ലാത്ത ആഡംബര സൗകര്യങ്ങളും സേവനങ്ങളുമാണ് മുൻനിര എയർലൈൻ ബിസിനസ് ക്ലാസിനുള്ള നേട്ടത്തിനും ഖത്തർ എയർവേയ്‌സിനെ അർഹമാക്കിയത്.

“മികവിന്റെ അതിരുകൾ ഭേദിക്കാൻ ഖത്തർ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണ്. വേൾഡ് ട്രാവൽ അവാർഡിൽ ഞങ്ങൾക്ക് ലഭിച്ച അംഗീകാരത്തിൽ അഭിമാനിക്കുന്നു. ഓരോ ടച്ച് പോയിന്റിലും ഞങ്ങളുടെ യാത്രക്കാർക്ക് അസാധാരണമായ സേവനങ്ങൾ നൽകാൻ ഞങ്ങൾക്ക് ലഭിച്ച പ്രചോദനമാണ് ഈ അവാർഡ്” -ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒ എൻജിനിയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.

ഖത്തർ എയർവേയ്‌സ് സമാനതകളില്ലാത്ത സേവനം നൽകാനും, നവീകരണവും സുസ്ഥിരതയും കൈവരിക്കാനുമുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നതായി അവാർഡ് കമ്മറ്റി പറഞ്ഞു. വ്യോമയാനത്തിലും യാത്രയിലും ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കാൻ വ്യവസായ പ്രമുഖർ, വിദഗ്ധർ, ഓഹരി ഉടമകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്ലാറ്റ്‌ഫോമാണ് വേൾഡ് ട്രാവൽ അവാർഡുകൾ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.