2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

സഊദിയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി ഖത്തർ എയർവേയ്സ് എത്തുന്നു; ആകെ ഒമ്പത് നഗരങ്ങൾ

സഊദിയിലെ മൂന്ന് നഗരങ്ങളിലേക്ക് കൂടി ഖത്തർ എയർവേയ്സ് എത്തുന്നു; ആകെ ഒമ്പത് നഗരങ്ങൾ

ദോഹ: സഊദി അറേബ്യയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് വർധിപ്പിച്ചു. പുതിയ രണ്ട് നഗരങ്ങളിലേക്ക് കൂടിയാണ് സർവീസ് വർധിപ്പിക്കുന്നത്. അൽ ഉല, തബൂഖ് എന്നീ നഗരങ്ങളാണ് പുതുതായി ഇടം പിടിച്ചത്. യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കുകയും ചെയ്യും. ഇതോടെ ഖത്തർ എയർവേയ്‌സ് എത്തുന്ന സഊദി നഗരങ്ങളുടെ എണ്ണം ആറിൽ നിന്ന് ഒമ്പതാകും. നിലവിൽ ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്.

ഒക്‌ടോബർ 29ന് അൽ ഉലയിലേക്കും ഡിസംബർ 6ന് യാൻബുവിലേക്കും 14ന് തബൂക്കിലേക്കുമാണ് സർവീസ് തുടങ്ങുക. അൽ ഉലയിലേക്ക് ആഴ്ചയിൽ രണ്ടും യൻബുവിലേയ്ക്കും തബൂക്കിലേക്കും 3 വീതവുമാണ് സർവീസ് നടത്തുക. സൗദിയുടെ സാംസ്‌കാരിക, ചരിത്ര വിസ്മയങ്ങൾ ഏറെയുള്ള നഗരങ്ങളാണിതെന്നതിനാൽ ഇവിടേയ്ക്കുള്ള യാത്രകൾ എളുപ്പമാകും.

അതേസമയം, പുതുതായി സർവീസ് തുടങ്ങുന്ന യാൻബു, അൽ ഉല, തബൂഖ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ആരംഭിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.