2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഖത്തറില്‍ 494 പേര്‍ക്ക് കൊവിഡ്; ഒരു മരണം

അഹമ്മദ് പാതിരിപ്പററ

ദോഹ: ഖത്തറില്‍ പുതുതായി 494 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 531 പേര്‍ക്കാണ് രോഗം ഭേദമായി. 1,02,168 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

കൊവിഡ് ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 152 ആയി.ഒന്‍പത് പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 135 പേരാണ് നിലവില്‍ ഐ.സി.യുവില്‍ ഉള്ളത്. 45 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 564 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.