2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യത്തെ ദയനീയമായ മുസ്ലിം സാമൂഹിക സ്ഥിതി കേന്ദ്രസർക്കാർ ഗൗരവമായി പരിശോധിക്കണമെന്ന് രാജ്യസഭയിൽ പി.വി അബ്ദുൽ വഹാബ്

 

ന്യൂഡൽഹി: രാജ്യത്തെ ദയനീയമായ മുസ് ലിം സാമൂഹിക-സാമ്പത്തിക സ്ഥിതി കേന്ദ്ര സർക്കാർ ഗൗരവമായി പരിശോധിക്കണമെന്ന് പി.വി അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സർക്കാർ ജോലി എന്നീ കാര്യങ്ങളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളെക്കാൾ മോശമാണ് ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഏകപക്ഷീയമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകൾ തകർക്കുകയും അവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ഈ ബുൾഡോസർ രാജ് സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മുസ് ലിംകൾക്കെതിരേ ചുമത്തിയ ഏകപക്ഷീയമായ നിയമ നടപടികളുടെയും ശിക്ഷകളുടെയും വിലയിരുത്തലിനായി സംയുക്ത പാർലമെന്ററി സമിതിയെ നിയമിക്കണം. മുസ് ലിംകൾ നേരിടുന്ന വിവേചനം പരിശോധിക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കമ്മിറ്റി വേണം. ഇന്ത്യയിൽ അതിക്രമങ്ങൾ നേരിടുന്ന ന്യൂനപക്ഷങ്ങൾക്കായി നിയമം കൊണ്ടുവരണമെന്നും അവർക്കു വേഗത്തിൽ നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.