ഉക്രൈന്‍ തുറമുഖ നഗരമായ മരിയുപോളിനെ സ്വതന്ത്രമാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിന്‍ പുടിന്‍. നഗരത്തിലെ ഉക്രൈന്‍ ശക്തികേന്ദ്രമായ ‘അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ്’ ആക്രമിക്കരുതെന്ന് പുടിന്‍ തന്റെ സൈനികരോട് ആവശ്യപ്പെട്ടു. അതേസമയം നഗരത്തില്‍ നിന്ന് ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യന്‍ സൈന്യത്തിന്റെ വിജയമാണെന്ന് പുട്ടിന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ സൈനികര്‍ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിന്‍ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിന്‍ ആവശ്യപ്പെട്ടു. നഗരം പിടിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവിയാണ് പ്രസിഡന്റിനെ അറിയിച്ചത്.
വമ്പന്‍ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 ഉക്രൈന്‍ സൈനികര്‍ മാത്രമാണുള്ളത്. ഉക്രൈന്‍ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യന്‍ മന്ത്രി പറഞ്ഞു. നേരത്തേ ഉക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോള്‍ വഴി റഷ്യയ്ക്ക് ബന്ധപ്പെടാന്‍ സാധിക്കും. ഒരു മാസത്തിലേറെയായി മരിയുപോളില്‍ തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ആയിരക്കണക്കിനു പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം.
Comments are closed for this post.