2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

എൽ.ജി.ബി.ടി പ്രചാരണം ഇവിടെ വേണ്ട, റഷ്യയിൽ നിയമം പാസ്സായി; ബില്ലിൽ പുടിൻ ഒപ്പുവച്ചു

 

മോസ്‌കോ: ലൈംഗികന്യൂനപക്ഷവിഭാഗങ്ങളെ (എൽ.ജി.ബി.ടി.ക്യു) കുറിച്ചുള്ള ആശയപ്രചാരണങ്ങൾ നിരോധിക്കുന്ന നിയമം റഷ്യയിൽ നിലവിൽവന്നു. റഷ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ച ബില്ലിൽ പ്രസിഡന്റ് വഌദിമിർ പുടിൻ ഒപ്പുവച്ചതോടെയാണിത്. നിയമം നിലവിൽവന്നതോടെ ലൈംഗികന്യൂനപക്ഷവിഭാഗങ്ങൾക്ക് അവരുടെ സ്വത്വം (ഐഡന്റിറ്റി) രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പരസ്യമായി പ്രകടിപ്പിക്കുന്നതിന് നിരോധനമായി.

ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളെ പ്രമോട്ട്‌ചെയ്യുന്ന പരസ്യങ്ങൾക്കും ലേഖനങ്ങൾക്കും വിലക്ക് വരും. ഓൺലൈനിലൂടെയും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള പിന്തുണയും ഇതിലുൾപ്പെടും. ഹോമോ സെക്‌സ്വാലിറ്റിയെ മഹത്വവൽകരിക്കുകയും പ്രചാരണം നൽകുകയുംചെയ്യുന്ന ഒന്നും പാടില്ലെന്നും വിലക്ക് ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുമെന്നും ബില്ലിൽ പറയുന്നു.

സ്ത്രീകൾ തമ്മിലുള്ള ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്ന ‘എൽ’ (ലെസ്ബിയൻ), പുരുഷൻമാർ തമ്മിലുള്ള ലൈംഗികബന്ധത്തെ സൂചിപ്പിക്കുന്ന ‘ജി’ (ഗേ) ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും അതുവഴി രാജ്യത്ത് ലൈംഗിക അരാജകത്വം ഇല്ലാതാക്കുകയുമാണ് നിയമത്തിലൂടെ പുടിൻ സർക്കാർ ലക്ഷ്യമിടുന്നത്.

പരമ്പരാഗതമല്ലാത്ത ഏതു ലൈംഗികബന്ധത്തെ കുറിച്ചുമുള്ള പ്രചാരണങ്ങൾ നടത്തുന്നവരും കനത്ത വിലനിൽകേണ്ടിവരും. യൂറോപ്പും അമേരിക്കയും പ്രചരിപ്പിച്ച ഇരുട്ടിൽ നിന്ന് രാജ്യത്തെയും രാജ്യത്തെ കുട്ടികളെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമമെന്നാണ് പാർലമെന്റ് സ്പീക്കർ വ്യചേസ്ലാവ് വൊളോദിൻ പറയുന്നത്.

എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളോടുള്ള നിലപാടിന്റെ പേരിൽ ഫിഫ ലോകക്കിന് ആതിഥ്യംവഹിക്കുന്ന ഖത്തറിനെ യൂറോപ്യൻ രാജ്യങ്ങൾ ഒറ്റപ്പെടുത്തിവരുന്നതിനിടെയാണ് റഷ്യയുടെ നടപടി.

Putin signs expanded anti-LGBTQ laws in Russia


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.