മോസ്‌കോ: ആണവ രാജ്യമായ റഷ്യ ഉക്രൈനില്‍ പരാജയപ്പെട്ടാല്‍ അത് സ്വാഭാവികമായും ആണവയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവ്. ഉക്രൈന്‍ സൈന്യത്തെ നാറ്റോ സഹായിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമമായ ടെലഗ്രാമിലാണ് അദ്ദേഹം തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. ആണവ ശക്തികള്‍ ഒരിക്കലും വലിയ സംഘര്‍ഷങ്ങളില്‍ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. നിലവിലെ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് മെദ്‌വെദേവ്.
Comments are closed for this post.