2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ആര്‍.എസ്.എസ് അല്ല എന്‍.എസ്.എസ്; മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക് സി തോമസ്

ആര്‍.എസ്.എസ് അല്ല എന്‍.എസ്.എസ്; മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട്; സുകുമാരന്‍ നായരെ പുകഴ്ത്തി ജെയ്ക് സി തോമസ്

കോട്ടയം: എന്‍.എസ്.എസിനെയും ജി സുകുമാരന്‍ നായരെയും പുകഴ്ത്തി പുതുപ്പള്ളിയിലെ സി.പി.എം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. മിത്ത് വിവാദത്തില്‍ ആര്‍.എസ്.എസിനൊപ്പം എന്‍.എസ്.എസ് നിന്നിട്ടില്ല. വിശ്വാസത്തെ വര്‍ഗീയതയോട് കൂട്ടിക്കലര്‍ത്തുന്നതിനെതിരെ എന്‍.എസ്.എസ് നിലപാടെടുത്തുവെന്നും ജെയ്ക് പറഞ്ഞു.

വിശ്വാസത്തെ വര്‍ഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരന്‍ നായര്‍. ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എന്‍എസ്എസ് അടക്കമുളള സംഘടനകള്‍ക്കുണ്ട്. നേരത്തെ തൃശൂരില്‍ മത്സരിച്ച ചലച്ചിത്ര നടനായ ഒരു നേതാവ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയപ്പോള്‍, രണ്ടാമത് ഒരു കാവിയുമായി എന്‍എസ്എസ് കാര്യാലയത്തില്‍ വരണ്ടതില്ലെന്ന എന്ന നിലപാടെടുത്ത നേതാവാണ് സുകുമാരന്‍ നായര്‍. വര്‍ഗീയതക്കെതിരായ ആ നിലപാട്, ഇന്നും എന്‍.എസ്.എസിനുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയായിരുന്നു ജെയ്ക് സി തോമസ് സുകുമാരന്‍ നായരെ സന്ദര്‍ശിച്ചത്. വി എന്‍ വാസവനൊപ്പമാണ് ജെയ്ക് സന്ദര്‍ശനം നടത്തിയത്. മന്ത്രിയോടൊപ്പം ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ അധ്യക്ഷന്മാരെയും ജെയ്ക് സി തോമസ് കണ്ടിരുന്നു. പുതുപ്പളളിയില്‍ പ്രചരണ രംഗത്ത് യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സജീവമായുണ്ടെങ്കിലും എന്‍ഡിഎ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

puthuppally-ldf-candidate-jaick-c-thomas-praised-nss-and-g-sukumaran-nair


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.