പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ കുതിപ്പില്‍ കിതച്ച് ജെയ്ക്ക് സി. തോമസ്. ചരിത്ര മുന്നേറ്റവുമായി ചാണ്ടി ഉമ്മന്‍ ഭൂരിപക്ഷം 15000 ന് മുകളിലേക്ക് ഉയര്‍ത്തി. വിജയമുറപ്പിച്ച് ആവേശത്തില്‍ ആറാടി യുഡിഎഫ് അണികള്‍. ഉമ്മന്‍ ചാണ്ടിയുടെ കൂറ്റന്‍ ഫ്‌ലക്‌സുകളുമായി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരിക്കുകയാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് പിടിച്ച ചാണ്ടി ഉമ്മന്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നില 5000ത്തിന് മുകളിലേക്ക് ഉയര്‍ത്തിയിരുന്നു. ആകെ പോള്‍ ചെയ്ത 2491 അസന്നിഹിതരുടെ വോട്ടുകളില്‍ 151 വോട്ടിന്റെ ലീഡും ചാണ്ടി നേടി. ഇതിനുപിന്നാലെ വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും ലീഡ് നില 2000 കടന്നിരുന്നു.
ആദ്യം എണ്ണിയ അയര്‍കുന്നത്തും ജെയ്ക്ക് ഏറെ പിന്നിലായിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടി നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു.
മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 8000 കടന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് ഈ രണ്ട് പഞ്ചായത്തുകളില്‍ നിന്ന് 2997 വോട്ടിന്റെ ലീഡേ ഉണ്ടായിരുന്നുള്ളൂ.
സ്‌ട്രോങ് റൂമിന്റെ താക്കോലുകള്‍ മാറിപ്പോയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് അനുകൂലമാണ്.
ആകെ 20 മേശകളാണ് കൗണ്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.
Comments are closed for this post.