പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്. മണര്‍കാട് ഉള്‍പ്പെടെ ഒരു ബൂത്തിലും ജെയ്ക്കിന് ലീഡ് നേടാനായില്ല. അയര്‍കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ചാണ്ടി ഉമ്മന്‍ ബഹുദൂരം മുന്നിലാണ്.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച ബൂത്തുകളില്‍ ചാണ്ടി ഉമ്മന് വന്‍ ലീഡുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓരോ പഞ്ചായത്ത് എണ്ണുമ്പോഴും ലീഡ് ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു ജെയ്ക്കിന്റെത്. മൂന്നാം തവണയും പുതുപ്പള്ളി ജെയ്ക്കിനൊപ്പമില്ലെന്ന് ആദ്യ ഫലസൂചനകള്‍ വന്നപ്പോള്‍ തന്നെ വ്യക്തമായിരുന്നു.
Comments are closed for this post.