കോട്ടയം: പുതുപ്പള്ളിയില്‍ ഇന്ന് കലാശക്കൊട്ട്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വലിയ ആവേശത്തിലാണ് മുന്നണികള്‍. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് വാഹനപര്യടനം നടത്തും.
പാമ്പാടി കേന്ദ്രീകരിച്ചാകും കൊട്ടിക്കലാശം. മന്ത്രിമാര്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനായി ഇന്ന് കളത്തിലിറങ്ങും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് വേണ്ടിയും പ്രചാരണത്തിനിറങ്ങും. എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാലും വിപുലമായ സന്നാഹങ്ങളോടെയാണ് പരസ്യപ്രചാരണം അവസാനിപ്പിക്കുക.തിങ്കളാഴ്ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ച പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക് നീങ്ങും.
ചാണ്ടി ഉമ്മനു വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ ഇന്നലെ പ്രചാരണത്തിനെത്തി. ആവേശം വിതറിയാണ് തരൂരിന്റെ റോഡ് ഷോ പൂര്‍ത്തിയായത്. യു.ഡി.എഫിന്റെ താരപ്രചാരകനായാണ് തരൂര്‍ എത്തിയത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നും തരൂര്‍ പ്രചാരണത്തിന്റെ ഭാഗമാകും.
Comments are closed for this post.