2022 August 20 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

മലപ്പുറം:  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗം പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ വഫാത്തായി. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ച 1 മണിക്ക് പെരുന്തൽമണ്ണ അൽശിഫ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുറങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.

മലപ്പുറം ജില്ലയിലെ നരിപ്പറമ്പിലെ കാട്ടു പുറത്ത് അമ്മു, ആയിശ ദമ്പതികളുടെ മകനായി 1950 ലായിരുന്നു ജനനം. തന്റെ ജീവിതത്തിന്റെ മുഴു മേഖലയും മികവുറ്റതാക്കി സമൂഹത്തിന് മഹത്തായ മാതൃകയാണ് ഉസ്താദ് സൃഷ്ട്ടിച്ചത് . പ്രഗത്ഭരായ പണ്ഡിത സ്രേഷ്ടൻ കെകെ അബ്ദുല്ല മുസ്ലിയാരുടെ പ്രിയ ശിഷ്യനായ പുറങ് ഉസ്താദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും ബഹു നാട്ടിക മൂസ മുസ്ലിയാരുടെയും സതീർത്യരാണ്. പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക് കോളജ്, ബാഖിയാത്തിലും, ദയൂബന്തിൽ നിന്ന് ഖാസിമി ബിരുദം കരസ്ഥമാക്കി.

പഠനത്തിനുശേഷം പൊന്നാനി ബദർ ജുമാ മസ്ജിദിൽ ഖത്വീബായും നല്ലൊരു മുദരിസായി ആത്മീയജ്ഞാനത്തിന്റെ വഴിയിൽ തുടക്കം കുറിച്ച ഉസ്താദ് പിന്നീട് നിസ്വാർത്ഥ സേവനത്തിന്റെ പുതിയ വഴിയിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു .പതിനാല് വര്ഷം സ്വന്തം നാടായ പുറങ്ങിൽ ദർസ് നടത്തുകയുണ്ടായി . സമസ്തയെ ജീവനോളം സ്നേഹിച്ച മഹാനവർകൾ ശംസുൽ ഉലമയെ പോലത്തെ ഉന്നത പണ്ഡിതന്മാരോട് അടുത്ത ബന്ധം പുലർത്തിയിരുന്നു .പാണക്കാട് സാദാത്തീങ്ങളുമായും വലിയ അടുപ്പവും സ്നേഹവും പുലർത്തിയിരുന്നു.ഉസ്താദിന്റെ അവർക്കിടയിലുള്ള സാന്നിധ്യത്തിന് വലിയ അംഗീകാരമുണ്ടായിരുന്നു.സമസ്കത്തിൽ സുന്നി സെൻറർ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. 30 വർഷത്തോളം നേതൃത്വം നടത്തി. സമസ്ത സുന്നി സെൻറർ മദ്രസ പ്രിൻസിപ്പാൾ, സുപ്രഭാതം ദിനപത്രം അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി താലൂക്ക് വൈസ് പ്രസിഡൻറ്, പൊന്നാനി മണ്ഡലം പ്രസിഡണ്ട്, ദാറുൽ ഹിദായ കമ്മിറ്റി അംഗം, പുറങ്ങ് ദാറുൽ ഖുർആൻ ഹിഫ്ള് കോളജ് വർക്കിംഗ് പ്രസിഡണ്ട് തുടങ്ങിയ മേഖലകളിൽ നേതൃത്വം നൽകി.

ഭാര്യ :ഖദീജ. മക്കൾ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം സഹീർ അൻവരി പുറങ്ങ്, സറീന, മുഹമ്മദ് ശമീം, മുഹമ്മദ് ശഫീഖ്, അബദു ശുക്കൂർ.മരുമകൾ: ഹബീബ്, സുമയ്യ, അനിശ, സമീന

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.