2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഡല്‍ഹി വിട്ട് അതിര്‍ത്തികളിലേക്ക് മടങ്ങണം’: കര്‍ഷകരോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

 

ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഡല്‍ഹി വിട്ട് സമരം നടത്താന്‍ അതിര്‍ത്തികളിലേക്ക് മടങ്ങണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

ചിലരുടെ അക്രമം അംഗീകരിക്കാനാവില്ലെന്നും സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകരുടെ സല്‍പ്പേരിനെ അതു ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമകാരികളെ കര്‍ഷക നേതാക്കള്‍ തള്ളിക്കളഞ്ഞുവെന്നും ട്രാക്ടര്‍ റാലി നിര്‍ത്തിവച്ചുവെന്നും അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. എല്ലാ യഥാര്‍ഥ കര്‍ഷകരോടും ഡല്‍ഹി വിട്ട് അതിര്‍ത്തികളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഡല്‍ഹിയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അദ്ദേഹം. പഞ്ചാബിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണിത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.