2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം: അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അഞ്ച് പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കേസിലെ പ്രതിയായ ശശീന്ദ്രനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണ് അഞ്ച് പേര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലിസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്. ഒരു നഴ്‌സിങ് അസിസ്റ്റന്റ്, ഒരു ഗ്രേഡ് രണ്ട് അറ്റന്‍ഡര്‍, മൂന്ന് ഗ്രേഡ് 1 അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതിയായ മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ നേരത്തെ അറസ്റ്റിലായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രന്‍. ഇയാള്‍ക്കെതിരായ അതിജീവിതയുടെ മൊഴി തിരുത്താനാണ് ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.