2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പുല്ലൂക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

ചൊക്ലി: ചൊക്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്ലൂക്കരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. എലിക്കോത്തീന്റ വിട മനോജിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 58 സി 4299 നമ്പര്‍ പാഷന്‍ പ്രോ ബൈക്കാണ് ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അയല്‍വാസിയായ അച്ചുതന്റെ വീടിന് പിറകില്‍ നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. ബി.ജെ.പി പെരിങ്ങളം മണ്ഡലം മുന്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഏതാനും മാസങ്ങളായി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. മനോജിന്റെ പരാതിയില്‍ ചൊക്ലി പൊലീസ് അന്വേഷണമാരംഭിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.