തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. നിയമസഭ നാളെ താല്‍ക്കാലികമായി പിരിയും. സെപ്തംബര്‍ 11 മുതല്‍ വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 14 വരെ സഭ സമ്മേളിക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴിനാണ് ആരംഭിച്ചത്. സമ്മേളനം 24ാം തിയ്യതി വരെയാണ് തീരുമാനിച്ചിരുന്നത്.
പുതുപ്പള്ളിയില്‍ സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
Comments are closed for this post.