ദുബൈ: സമൂഹത്തിന്റെ സമഗ്ര പുരോഗതിയാണ് പൊതുപ്രവര്‍ത്തകര്‍ ലക്ഷ്യമാക്കേണ്ടതെന്നും സാമൂഹിക സേവനങ്ങള്‍ മാത്യകാപരമാവണമെന്നും സമസ്ത മുശാവറ അംഗവും ദാറുല്‍ ഹുദ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി. ദുബായ് കെഎംസിസി ഹാളില്‍ നടത്തിയ ഹാദിയ യുഎഇ നാഷണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും അന്തരിച്ച ദാറുല്‍ ഹുദ സീനിയര്‍ അധ്യാപകന്‍ അലി മൗലവി ഇരിങ്ങല്ലൂര്‍, എസ്‌ഐസി/കെഎംസിസി നേതാവ് എം.സി സുബൈര്‍ ഹുദവി കൊപ്പം എന്നിവരുടെ അനുസ്മരണപ്രാര്‍ത്ഥനാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈജ്ഞാനിക പ്രസരണവും സാമൂഹിക സേവനവുമാണ് മികച്ച മാനവിക പ്രവര്‍ത്തനങ്ങളെന്നും അലി മൗലവിയും എം.സി സുബൈര്‍ ഹുദവിയും ഈ മേഖലയില്‍ വേറിട്ട മാതൃക തീര്‍ത്തവരാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഹാദിയ യുഎഇ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് നൗഷാദ് തങ്ങള്‍ അധ്യക്ഷനായി. റഖീബ് ഹുദവി പൊന്നാനി അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി നേതാക്കളായ അന്‍വര്‍ നഹ, ഇബ്‌റാഹീം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. ഹാദിയ യുഎഇ കമ്മിറ്റി ജന.സെക്രട്ടറി സുഹൈല്‍ ഹുദവി കഌരി സ്വാഗതവും ജഅ്ഫര്‍ ഖാന്‍ ഹുദവി കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
Comments are closed for this post.