2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ട്രെയിനില്‍ പരസ്യ മദ്യ സല്‍ക്കാരം, അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: ട്രെയിനില്‍ പരസ്യമായി മദ്യപിക്കുകയും യാത്രക്കാര്‍ക്ക് ശല്യമായി മദ്യം വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ലോക്മാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസിലായിരുന്നു സംഭവം. അഞ്ചംഗ സംഘമാണ് യാത്രക്കാര്‍ക്ക് ശല്യമാകും വിധം മദ്യസല്‍ക്കാരം നടത്തിയത്. ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു മദ്യം സേവ. ശുചിമുറിയില്‍ എത്തിയവരെ വിളിച്ചും മദ്യം വിളമ്പി.

പനവേല്‍ ഭാഗത്ത് നിന്ന് കയറിയ ഇവര്‍ തൃശൂര്‍ ഭാഗത്തുള്ളവരാണെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
‘വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം’ എന്ന് പറഞ്ഞ് ഇവര്‍ ആളുകളെ ക്ഷണിച്ച് കുടിപ്പിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുളളവര്‍ നിറഞ്ഞ കമ്പാര്‍ട്ട്‌മെന്റില്‍ പുകവലിച്ചു.
വടകരയില്‍നിന്ന് കയറിയ യാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. റെയില്‍വെ പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴാണ് പൊലിസ് രണ്ടുപേരെ പിടികൂടി. പൊലിസിനെ കണ്ട് സംഘത്തിലെ മറ്റുളളവര്‍ രക്ഷപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.