കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി സെന്റ്‌ജോര്‍ജ് വലിയ പള്ളിയിലെത്തിച്ചു. പള്ളിയില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യശുശ്രൂഷകള്‍ അല്‍പസമയത്തിനകം തുടങ്ങും. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലില്‍ നിന്ന് അല്‍പസമയം മുമ്പാണ് ഭൗതിക ശരീരം നിര്‍മാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാര്‍ഥനകള്‍ക്ക് ശേഷമായിരുന്നു പള്ളിയിലേക്ക് വിലാപയാത്ര.
സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പള്ളിയിലെത്തിയിട്ടുണ്ട്. എ.കെ ആന്റണി, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, മറ്റ് മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ പള്ളിയിലെത്തിരുന്നു. സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മന്‍ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്.
Comments are closed for this post.