
ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി മൊബൈല്‍ നിരോധിക്കരുതെന്ന ഇടക്കാല ഉത്തരവുമായി നേപ്പാള്‍ സുപ്രിംകോടതി. ഇതോടെ ഏപ്രില്‍ 11ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇല്ലാതായി.
നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് പബ്ജി മൊബൈല്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്.
വിനോദ ഉപാധിയെന്നതിനപ്പുറം പബ്ജി മൊബൈല്‍ മറ്റൊന്നുമല്ലെന്ന് ജസ്റ്റിസ് ഇഷാവര് പ്രസാദ് ഖാട്ടിവാഡ വിധി പറയുന്നതിനിടെ നിരീക്ഷിച്ചു. തുടര്‍ന്ന്, പബ്ജി നിരോധിച്ചു കൊണ്ടുള്ള കാഠ്മണ്ഡു ജില്ലാ കോടതി വിധി റദ്ദു ചെയ്യുകയുമുണ്ടായി.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കൈകടത്തല്‍ കൂടിയാവും പബ്ജി നിരോധനമെന്നു കൂടി കോടതി നിരീക്ഷിച്ചു.
കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രചരിച്ച പബ്ജി ഗെയിമിന്റെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരോധന ആവശ്യവും ഉയരുന്നുണ്ട്. ഇന്ത്യയിലും ഇത് നിരോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. രാജസ്ഥാനില്‍ പബ്ജി നിരോധിക്കുകയും പിന്നീടും കളി തുടര്‍ന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഗുജറാത്തിലും പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ട്.