ഡല്‍ഹി: പബ്ജി അടക്കം 118 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. നേരത്തെ ടിക്ക്‌ടോക്ക് അടക്കം 49 ആപ്പുകള്‍ നിരോധിച്ചിരുന്നു. ചൈനക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. ലോകത്ത് പബ്ജി ഉപയോഗിക്കുന്നതിന്റെ 25 ശതമാനവും ഇന്ത്യയിലാണ്. 17 കോടിയോളം പേരാണ് പബ്ജി ഇന്ത്യയില്‍ ഡൗണ്‍ലോട് ചെയ്തിരുന്നത്. നിരോധിച്ചതില്‍ കൂടുതലും ഗെയിം ആപ്പുകളും ക്യാമറ ആപ്പുകളും ആണ്
Ministry of Information & Technology bans PUBG and 118 other mobile applications pic.twitter.com/3bnFiaY9VW
— ANI (@ANI) September 2, 2020
പബ്ജി ലോക്ക് ഡൗണ്‍ കാലത്ത് അല്‍ഭുതകരമായ വളര്‍ച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയിലെ സോളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍
Comments are closed for this post.